Skip to main content

കോവിഡ് 19: മലപ്പുറം സ്വദേശിക്ക് പാലക്കാട് രോഗബാധ സ്ഥിരീകരിച്ചു

 

മുംബൈയില്‍ നിന്നെത്തിയ മാറഞ്ചേരി സ്വദേശി കൂടി രോഗമുക്തനായി

 

പാലക്കാട് ജില്ലയില്‍ പ്രത്യേക നിരീക്ഷണത്തിലുള്ള മലപ്പുറം ഇരുമ്പുഴി സ്വദേശിക്ക് ഇന്നലെ (മെയ് 31) കോവിഡ് 19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ പ്രവേശിക്കാത്തതിനാല്‍ ഇയാള്‍ ജില്ലയിലെ രോഗബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു.

അതേസമയം മുംബൈയില്‍ നിന്നെത്തി കോവിഡ് രോഗം സ്ഥിരീകരിച്ചിരുന്ന ഒരാള്‍കൂടി ജില്ലയില്‍ രോഗമുക്തനായി. മെയ് 16 ന് കോവിഡ് ബാധ സ്ഥിരീകരിച്ച മാറഞ്ചേരി കാഞ്ഞിരമുക്ക് സ്വദേശിക്കാണ് രോഗം ഭേദമായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. മുംബൈയില്‍ നിന്ന് മെയ് 14 നാണ് ഇയാള്‍ സ്വകാര്യ വാഹനത്തില്‍ വീട്ടിലെത്തിയിരുന്നത്. രോഗലക്ഷങ്ങളെ തുടര്‍ന്ന് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
 

date