Skip to main content

ഫലവൃക്ഷ തൈകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം

കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ ഒരു കോടി ഫലവൃക്ഷ തൈ വിതരണം 2020-21 പദ്ധതി പ്രകാരം ജില്ലയിലെ കൃഷി ഭവനുകള്‍ മുഖേന വിവിധ ഇനം ഫലവൃക്ഷതൈകളും ടിഷ്യുകള്‍ച്ചര്‍ വാഴ തൈകളും വിതരണം ചെയ്യും. ഒന്നാംഘട്ട വിതരണം ജൂണ്‍ അഞ്ചിന് ആരംഭിക്കും. രണ്ടാംഘട്ട തൈ വിതരണം ജൂലൈ മാസം ആദ്യ ആഴ്ച ഞാറ്റുവേല ചന്തകളുടെ സമയത്ത് നടത്തും.
ഫലവൃക്ഷ തൈകള്‍ ആവശ്യമുള്ള കര്‍ഷകര്‍ കൃഷി ഭവനുമായി ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യണം. കൂടാതെ fruitplantspathanamthitta@gmail.com എന്ന ഇമെയിലിലേക്ക് അപേക്ഷകന്റെ പഞ്ചായത്തും മൊബൈല്‍ നമ്പരും ഉള്‍പ്പെടുത്തി അപേക്ഷ നല്‍കാമെന്നും പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.

 

date