Skip to main content

കൂടിക്കാഴ്ച

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ കോവിഡ് 19 രോഗനിയന്ത്രണ കാലയളവിലേക്കു മാത്രമായി കോവിഡ് വാര്‍ഡിലേയ്ക്ക് അടിയന്തിരമായി ഹോസ്പിറ്റല്‍ അറ്റന്‍ഡര്‍ തസ്തികയിലേക്ക് അഭിമുഖം നടത്തും. യോഗ്യത: ഏഴാം ക്ലാസ്. പ്രായം 40 വയസ്. ദിവസ വേതനം 500 രൂപ. യോഗ്യതയുള്ളവര്‍ ജൂണ്‍ അഞ്ചിന് രാവിലെ 11ന് ആശുപത്രി സൂപ്രണ്ടിന്റെ ചേംബറില്‍  ഹാജരാകണം.
           

date