Skip to main content

മത്സ്യഫെഡ് തീരദേശത്ത് 100 ഓൺലൈൻ പഠന കേന്ദ്രങ്ങൾ ആരംഭിക്കുന്നു

മത്സ്യത്തൊഴിലാളികളുടെ കുട്ടികൾക്കായി തീരദേശത്ത് മത്സ്യഫെഡ് ഓൺലൈൻ പഠന സൗകര്യം ഒരുക്കുന്നതായി മത്സ്യഫെഡ് ചെയർമാൻ അറിയിച്ചു. മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘങ്ങളുടെ ആഭിമുഖ്യത്തിൽ സംഘം വക കെട്ടിടങ്ങൾ, വായനശാലകൾ, തീരദേശത്തുളള സാംസ്‌കാരിക കേന്ദ്രങ്ങൾ എന്നിവിടങ്ങളിലായിരിക്കും ഓൺലൈൻ പഠന സൗകര്യം. ഇതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ മത്സ്യഫെഡും, മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘങ്ങളും ചേർന്ന് കണ്ടെത്തും. സംസ്ഥാനത്തെ തീദേശത്ത് ഇത്തരം 100 കേന്ദ്രങ്ങളിൽ ഓൺലൈൻ പഠന സൗകര്യം ഒരുക്കുകയാണ് ലക്ഷ്യം.
പി.എൻ.എക്സ്.2026/2020

date