Skip to main content

ഓണ്‍ലൈന്‍ പഠന സാമഗ്രികള്‍ നല്‍കാന്‍ തയാറുള്ളവര്‍ അറിയിക്കണം

വള്ളിക്കോട് ഗ്രാമപഞ്ചായത്തില്‍ ഒന്ന് മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന    നിര്‍ധനരായ  വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനായി ഓണ്‍ലൈന്‍ പഠന സാമഗ്രികള്‍ നല്‍കാന്‍ തയാറുള്ളവര്‍ ഗ്രാമപഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. ഗ്രാമപഞ്ചായത്തില്‍ സ്ഥിരതാമസക്കാരായ ഒന്നിലധികം ടി.വി സ്വന്തമായുള്ളവര്‍/വാങ്ങി നല്‍കാന്‍ തയാറുള്ളവര്‍, ഉപയോഗിക്കാതെ വച്ചിരിക്കുന്ന ലാപ്‌ടോപ്പ്/സ്മാര്‍ട്ട് ഫോണ്‍ ഉള്ളവര്‍ 9496042678 എന്ന നമ്പരില്‍ ബന്ധപ്പെടണം.  

date