Skip to main content

ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങള്‍ക്ക് മാസ്‌ക്, ഭാഗ്യകൂപ്പണ്‍ വിതരണം

 

സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ്, ക്ഷേമനിധി അംഗങ്ങള്‍ക്ക് നല്‍കുന്ന   ഭാഗ്യകൂപ്പണ്‍, മാസ്‌ക്, സാനിറ്റൈസര്‍ എന്നിവയുടെ കോഴഞ്ചേരി, റാന്നി താലൂക്കുകളിലെ വിതരണം നാളെ (5) നടക്കും. കോഴഞ്ചേരി ബസ് സ്റ്റാന്‍ഡിലെ കെജിആര്‍ ലക്കിസെന്ററിന് സമീപമുള്ള ഹാള്‍, ഇട്ടിയപ്പാറ ബസ് സ്റ്റാന്‍ഡിലെ കെ.മധു ലക്കിസെന്ററിന് സമീപമുള്ള ഹാള്‍ എന്നിവിടങ്ങളിലാണ് വിതരണം.  കോഴഞ്ചേരി താലൂക്കിലെ ആറന്മുള, കോഴഞ്ചേരി, ചെറുകോല്‍, നാരങ്ങാനം, കോയിപ്രം, തോട്ടപ്പുഴശേരി, റാന്നി താലൂക്കിലെ റാന്നി, അങ്ങാടി, പഴവങ്ങാടി, വെച്ചൂച്ചിറ എന്നീ പഞ്ചായത്തുകളില്‍ ഉള്‍പ്പെട്ട ക്ഷേമനിധി അംഗങ്ങള്‍ അംഗത്വ പാസ്ബുക്ക്, ആധാര്‍ കാര്‍ഡ് എന്നിവ സഹിതം ഹാജരാകണം. ഫോണ്‍: 0468 2222709.

date