Skip to main content

ധനസഹായത്തിനുള്ള തീയതി നീട്ടി

 

കോവിഡ് 19-ന്റെ വ്യാപനം നിമിത്തം തൊഴില്‍ നഷ്ടമായ സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യക്ഷേമനിധി ബോര്‍ഡില്‍ നിന്നുള്ള 1000 രൂപ ധനസഹായത്തിന് അപേക്ഷ സ്വീകരിക്കുന്ന തീയതി  ജൂണ്‍ 15 വരെ നീട്ടി. ഇതുരെ അപേക്ഷ സമര്‍പ്പിക്കാത്തവരും അനുബന്ധരേഖകള്‍ ഉള്‍പ്പെടുത്താതെ ഇ-മെയില്‍ മുഖാന്തിരം അപേക്ഷ മാത്രമായി നല്‍കിയിട്ടുള്ളവരും അപേക്ഷയും അനുബന്ധരേഖകളും ജില്ലാ ഓഫീസില്‍ ഹാജരാക്കണം. വിലാസം: ജില്ലാ എക്സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയം, മഹേശ്വരി ബില്‍ഡിംഗ്, ഐശ്വര്യ തീയേറ്ററിനു സമീപം, പത്തനംതിട്ട, ഫോണ്‍: 0468-2220248, ഇ-മെയില്‍: unorganisedwssbpta@gmail.com.

date