Skip to main content

തേഞ്ഞിപ്പലം വില്ലേജ് ഓഫീസിന് പുതിയ കെട്ടിടമാകുന്നു 57 ലക്ഷം രൂപയുടെ പദ്ധതിയ്ക്ക് ഭരണാനുമതിയായി

തേഞ്ഞിപ്പലം വില്ലേജ് ഓഫീസിന് പുതിയ കെട്ടിടം പണിയാന്‍ സര്‍ക്കാര്‍ തലത്തില്‍ നടപടിയാകുന്നു. കെട്ടിട നിര്‍മാണത്തിന് സംസ്ഥാന സര്‍ക്കാര്‍ 57 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കി.   സര്‍ക്കാറിന്റെ ആസൂത്രണ സാമ്പത്തിക കാര്യ വകുപ്പിന് കീഴില്‍ നടപ്പാക്കുന്ന റീബിള്‍ഡ് കേരള ഇനീഷിയേറ്റീവ് മുഖേനയാണ് 57 ലക്ഷം രൂപ വകയിരുത്തി ഭരണാനുമതി നല്‍കിയതെന്ന് പി.അബ്ദുള്‍ ഹമീദ് മാസ്റ്റര്‍ എം.എല്‍.എ പറഞ്ഞു.  തേഞ്ഞിപ്പലം വില്ലേജ് ഓഫീസിന് പുതിയ കെട്ടിടം യാഥാര്‍ഥ്യമായാല്‍ അത് ജീവനക്കാര്‍ക്കും വിവിധ ആവശ്യങ്ങള്‍ക്കായി ഓഫീസില്‍ എത്തുന്നവര്‍ക്കും സൗകര്യപ്രദമാകും. കെട്ടിടം പണി തുടങ്ങുന്നതിനുള്ള നടപടികള്‍ ദ്രുദഗതിയില്‍ പുരോഗമിക്കുകയാണ്. 
അതേ സമയം വിവിധ വകുപ്പുകള്‍ക്ക് കീഴിലായി വള്ളിക്കുന്ന് മണ്ഡലത്തില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന  വികസന പ്രവര്‍ത്തനങ്ങളുടെ മാസ്റ്റര്‍ പ്ലാന്‍ മുഖ്യമന്ത്രിക്കും ധനകാര്യ മന്ത്രിക്കും മറ്റു വകുപ്പ് മന്ത്രിമാര്‍ക്കും  എം.എല്‍.എ സമര്‍പ്പിച്ചിട്ടുണ്‍്.  പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള കൂട്ടുമൂച്ചി-ഇരുമ്പോത്തിങ്ങല്‍ - അത്താണിക്കല്‍ റോഡിലെ ഇരുമ്പോത്തിങ്ങല്‍ പാലവും വള്ളിക്കുന്ന് ടിപ്പു സുല്‍ത്താന്‍ റോഡിലെ പരപ്പാല്‍ ബീച്ച് റോഡിന്റെ പാര്‍ശ്വഭിത്തിയും   അപകട ഭീഷണിയിലായതിനാല്‍ ഇവ റീബിള്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി ആവശ്യമായ ഫണ്‍് അനുവദിക്കാനുള്ള   പ്രൊപ്പോസല്‍ സര്‍ക്കാറിന്റെ പരിഗണനയിലാണെന്ന് എം.എല്‍.എ അറിയിച്ചു.

(എം.പി.എം 2054 /2020)
 

date