'ബന്‍ഡിക്കൂട്ടി'ന്റെ വൃത്തിയാക്കല്‍ തുടങ്ങി
ആള്‍നൂഴി ശുചീകരണ റോബോട്ട് പൊതുനിരത്തുകളിലെ ശുചീകരണം തുടങ്ങി. ഇന്നലെ (ഫെബ്രുവരി 28) വഞ്ചിയൂര്‍ ചിറക്കുളം റോഡിലെ മാന്‍ഹോളുകളിലെ മാലിന്യം നീക്കിയാണ് നിരത്തുകളിലെ ശുചീകരണം ആരംഭിച്ചത്.
കഴിഞ്ഞദിവസം വാട്ടര്‍ അതോറിറ്റി ഓഫീസ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ യന്ത്രമനുഷ്യന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചിരുന്നു.
ഇതിനുശേഷം ആദ്യമായാണ് പൊതുനിരത്തിലെ ഡ്രെയിനേജ് സംവിധാനത്തിലെ മാന്‍ഹോള്‍ വൃത്തിയാക്കല്‍ ജല അതോറിറ്റിയുടെ നേതൃത്വത്തില്‍ ആരംഭിച്ചത്.
ആറ്റുകാല്‍ പൊങ്കാലയ്ക്ക് മുന്നോടിയായി നഗരത്തിലെ ആള്‍നൂഴികളിലെ മാലിന്യം നീക്കാന്‍ 'ബന്‍ഡിക്കൂട്ടി'നെ ഉപേയാഗിക്കുമെന്ന് നേരത്തെ ജലവിഭവമന്ത്രി മാത്യു ടി. തോമസ് പ്രഖ്യാപിച്ചിരുന്നു.
'ബന്‍ഡിക്കൂട്ട്' രൂപകല്‍പന ചെയ്ത സ്റ്റാര്‍ട്ട് അപ്പായ ജെന്റോബോട്ടിക്‌സിലെ അംഗങ്ങളായ അരുണ്‍ ജോര്‍ജ്, നിഖില്‍ ടി.വി എന്നിവരുടെയും ജല അതോറിറ്റി ഉദ്യോഗസ്ഥരുടെയും മേല്‍നോട്ടത്തിലാണ് തൊഴിലാളികള്‍ ആള്‍നൂഴികള്‍ ശുചിയാക്കിയത്.
പി.എന്‍.എക്‌സ്.770/18
- Log in to post comments