Post Category
നെടുങ്കണ്ടം സ്വദേശിനി അഴീക്കോട് വൃദ്ധസദനത്തില്‍ നിര്യാതയായി
കണ്ണൂര്‍ അഴിക്കോട് ഗവ. വൃദ്ധസദന താമസക്കാരി ഇടുക്കി നെടുങ്കണ്ടം വട്ടപ്പാറ പുത്തൂരത്ത് വീട്ടില്‍ ശ്രീമതി (85) നിര്യാതയായി. വിധവയായ ഇവര്‍ക്ക് സുശീല എന്ന പേരില്‍ ഒരു മകള്‍ ഉണ്ട്. കണ്ണൂര്‍ ടൗണില്‍ അലഞ്ഞു നടന്ന ഇവരെ 2012ല്‍ വനിതാ പോലീസ് ആണ് വൃദ്ധ സദനത്തില്‍ എത്തിച്ചത്. ചേച്ചിയുടെ മകളുടെ മകന് സുജിത് എന്നും, മകളുടെ ഭര്‍ത്താവിന്റെ ജ്യേഷ്ഠന് കുട്ടന് എന്നും ലഭിച്ചിട്ടുണ്ട്. മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പരേതയുടെ ഉറ്റബന്ധുക്കള്‍ ആരെങ്കിലുമുണ്ടെങ്കില്‍ മൂന്ന് ദിവസത്തിനുള്ളില്‍ കണ്ണൂര്‍ - അഴിക്കോട് ഗവ. വൃദ്ധസദനം സൂപ്രണ്ട് ബി. മോഹനനെ ബന്ധപ്പെടണം. ഫോണ്‍ 0497 2771300, 9447363557, 7907028645.
date
- Log in to post comments