Skip to main content
പീരുമേട് സ്പൈസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില് ഓണ്ലൈന് പഠനത്തിനായി  വിദ്യാര്ത്ഥികള്ക്ക് നല്കുന്ന ടിവി വിതരണോദ്ഘാടനം, ഇ എസ്.ബിജിമോള് എം എല് എ നിര്വ്വഹിക്കുന്നു

ഓണ്‍ലൈന്‍ പഠനത്തിനായി ടി വി വിതരണം ചെയ്ത് സ്പൈസ് സൊസൈറ്റി .

 

 

പീരുമേട് കേന്ദ്രീകരിച്ച് പ്രവര്ത്തിച്ചു വരുന്ന  സ്പൈസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്പീരുമേട് നിയോജക മണ്ഡലത്തിലെ വിവിധ സ്കൂളുകളിലായി ഓണ്ലൈന്പഠനം നടത്താന്കഴിയാത്ത കുട്ടികള്ക്ക് ടിവി യും മൊബൈല്ഫോണും വിതരണം ചെയ്തു. ഇന്നലെ ( ജൂണ്‍ 30) മാത്രം വിവിധ സ്കൂളുകളിലായി  28 ടിവികള്‍  കുട്ടികള്ക്ക് നല്കിഇതുവരെ 33 ടിവിയും രണ്ട് മൊബൈല്ഫോണുകളുമാണ്  നല്കിയത്.പീരുമേട് തോട്ടം മേഖലയില്ഓണ്ലൈന്പഠനം നടത്താന്കഴിയാത്ത  കുട്ടികള്ക്കായി സ്പൈസസ് സൊസൈറ്റിയുടെ നേതൃത്വത്തില്സ്കൂള്അധ്യാപകരുടേയും പി റ്റി യുടെയും സഹായത്തോടെ കുട്ടികളുടെ ലിസ്റ്റ് എടുത്ത്   ആവശ്യമായ പഠന സൗകര്യം ഏര്പ്പെടുത്തി നല്കുകയാണ് സൊസൈറ്റിയുടെ ലക്ഷ്യമെന്ന് ഭാരവാഹികള്പറഞ്ഞു.വണ്ടിപ്പെരിയാര്പഞ്ചായത്ത് ഹയര്സെക്കന്ഡറി സ്കൂളില്നടന്ന യോഗത്തില്‍   . എസ്. ബിജിമോള്

എംഎല്കുട്ടികളുടെ രക്ഷിതാക്കള്ക്ക് ടി വി കൈമാറി വിതരണം ഉദ്ഘാടനം ചെയ്തു. ഏഴ് ടെലിവിഷനുകളാണ് ഇവിടെ നല്കിയത്. ഇതിനു പുറമെ പീരുമേട്, പാമ്പനാര്‍, അണക്കര , ഉപ്പുതറ, വളകോട്, ചീന്തലാര്മേഖലകളിലെ അര്ഹരായ വിദ്യാര്ത്ഥികള്ക്ക് അതത് സ്കൂളുകളില്എം.എല്‍.എയുടെ നേതൃത്വത്തില്ടെലിവിഷന്എത്തിച്ചു നല്കി.യോഗത്തില്സ്പൈസസ് സൊസൈറ്റി സെക്രട്ടറി എം. ഹരിദാസ് അധ്യക്ഷനായിരുന്നു സൊസൈറ്റി പ്രസിഡന്റ് . എസ്ജിജിമോള്‍, വണ്ടിപ്പെരിയാര്ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ശാന്തി ഹരിദാസ്, അധ്യാപകരായ അമുദാസെല്വി, എം തങ്കദൂരൈഡെയ്സി റാണി എന്നിവര്യോഗത്തില്സംസാരിച്ചു. ഇതോടൊപ്പം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്ഓണ്ലൈനില്ഡിഗ്രി പഠനം നടത്താന്കഴിയാത്ത വിദ്യാര്ഥിനിക്ക് മൊബൈല്ഫോണും നല്കി.

date