Skip to main content

പൊന്നാനി നഗരസഭയില്‍  'കൂടെ' ടെലി കൗണ്‍സലിങ് ആരംഭിച്ചു

    എടപ്പാളിലെ സ്വകാര്യ ആശുപത്രികളില്‍ സന്ദര്‍ശനം നടത്തി ക്വാറന്റൈനില്‍ പ്രവേശിച്ചവര്‍ക്ക് പൊന്നാനി നഗരസഭയുടെ നേതൃത്വത്തില്‍ 'കൂടെ' ടെലി കൗണ്‍സലിങ് ആരംഭിച്ചു. വീടുകളില്‍ നിരീക്ഷണത്തിലിരിക്കുന്നവരുടെ  മാനസിക സമ്മര്‍ദ്ദമകറ്റാന്‍ കൂടിയാണ് ടെലി കൗണ്‍സലിങ് നടത്തുന്നത്. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജൂണ്‍ അഞ്ചിന് ശേഷം എടപ്പാളിലെ രണ്ട് സ്വകാര്യ ആശുപത്രികളിലും സന്ദര്‍ശനം നടത്തിയ മുഴുവന്‍ ആളുകളോടും നിരീക്ഷണത്തിലിരിക്കാനാണ് നിര്‍ദേശം. ഇത്തരത്തില്‍ ക്വാറന്റൈനിലിരിക്കുന്നവരെ അങ്ങോട്ട് വിളിച്ചാണ് 'കൂടെ' ടീം കൗണ്‍സിലിങ് നല്‍കുന്നത്. അത്യാവശ്യക്കാര്‍ക്ക് 9895736736, 9562769568, 9496361775 എന്നീ നമ്പറുകളില്‍ കൗണ്‍സിലിങിനായി ബന്ധപ്പെടാം.
   കോട്ടക്കല്‍ ആയുര്‍വേദ കോളജ്, ഭാരതീയ ചികിത്സാ വകുപ്പ്, ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ, കോട്ടക്കല്‍ ഗവ.ആയുര്‍വേദ മാനസികാശുപത്രി എന്നിവയുടെ നേതൃത്വത്തിലാണ് 'കൂടെ' ടീം പ്രവര്‍ത്തിക്കുന്നത്. മാര്‍ച്ച് 17ന് പൊന്നാനി നഗരസഭയിലാണ് ആയുര്‍വേദ മാനസികാരോഗ്യ വിദഗ്ധരുടെ ടെലി കൗണ്‍സിലിങിന് തുടക്കം കുറിച്ചത്. സംസ്ഥാനതലത്തില്‍ ശ്രദ്ധേയമായ 'കൂടെ' ടെലി കൗണ്‍സിലിങ് ടീമില്‍ സര്‍ക്കാര്‍ മെഡിക്കല്‍ ഓഫീസര്‍മാര്‍, സ്വകാര്യ ഡോക്ടര്‍മാര്‍, കോളജ് അധ്യാപകര്‍, പി.ജി, യു.ജി മെഡിക്കല്‍ വിദ്യാര്‍ഥികളാണുള്ളത്.

date