Skip to main content

അങ്കണവാടി കെട്ടിട ശിലാസ്ഥാപനം

തിരൂര്‍ ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ തലക്കാട് ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ നിര്‍മിക്കുന്ന പുതിയ അങ്കണവാടി കെട്ടിടത്തിന്റെ ശിലാസ്ഥാപനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  സി.പി. റംല നിര്‍വഹിച്ചു. 12  ലക്ഷം രൂപ  ചെലവിലാണ് കെട്ടിടം നിര്‍മിക്കുന്നത്. പരിപാടിയില്‍ തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ്  പ്രസിഡന്റ് സി.പി.അബ്ദുല്‍ ഷുക്കൂര്‍, ബ്ലോക്ക് മെമ്പര്‍ കെ. വസന്ത, തലക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. കുഞ്ഞിബാവ, വാര്‍ഡ്  മെമ്പര്‍  ടി. ഇസ്മയില്‍  എന്നിവര്‍ പങ്കെടുത്തു.
 

date