Skip to main content

കര്‍ഷക അവാര്‍ഡിന് അപേക്ഷിക്കാം 

സംസ്ഥാന കര്‍ഷക അവാര്‍ഡുകള്‍(2020) നല്‍കുന്നതിനായി കൃഷി വകുപ്പ് അപേക്ഷ ക്ഷണിച്ചു. മികച്ച കര്‍ഷകര്‍, മികച്ച പാടശേഖര സമിതി, കര്‍ഷക തൊഴിലാളികള്‍, ശാസ്ത്രജ്ഞന്‍മാര്‍, പത്രപ്രവര്‍ത്തകര്‍, കാര്‍ഷിക മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെയ്ക്കുന്ന വ്യക്തികള്‍ എന്നിവര്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്. അഞ്ച് ലക്ഷം രൂപയും ഫലകവും നല്‍കുന്ന മിത്രാനികേതന്‍ പത്മശ്രീ.ശ്രീ.വിശ്വനാഥന്‍ മെമ്മോറിയല്‍ നെല്‍ക്കതിര്‍ അവാര്‍ഡാണ് ഏറ്റവും കൂടുതല്‍ സമ്മാനത്തുകയുള്ള അവാര്‍ഡ്. പച്ചക്കറി വികസന പദ്ധതി അവാര്‍ഡുകള്‍, ജൈവകൃഷി അവാര്‍ഡുകള്‍ തുടങ്ങി മറ്റ് വിവിധ വിഭാഗങ്ങളിലും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.  അപേക്ഷ ജൂലൈ ആറ് വരെ കൃഷിഭവനുകളില്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്ത കൃഷിഭവനുമായി ബന്ധപ്പെടണമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.
 

date