Skip to main content

ചെമ്മലശ്ശേരി കുടുംബാരോഗ്യ കേന്ദ്രം ആരോഗ്യമന്ത്രി  ഉദ്ഘാടനം ചെയ്തു 

ആര്‍ദ്രം മിഷന്റെ ഭാഗമായി നവീകരിച്ച പുലാമന്തോള്‍ ചെമ്മലശ്ശേരി കുടുംബാരോഗ്യകേന്ദ്രത്തിന്റെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിങിലൂടെ ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. ആര്‍ദ്രം മിഷനിലൂടെ ഗുണപരമായ മാറ്റങ്ങള്‍ സംസ്ഥാനത്ത് ഉണ്ടായെന്നും ഇത് കോവിഡ് പ്രതിരോധത്തിന് സഹായകമായെന്നും മന്ത്രി പറഞ്ഞു.
പുലാമന്തോള്‍ ഗ്രാമപഞ്ചായത്ത് ഒരു കോടി രൂപയും ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യം പതിനഞ്ച് ലക്ഷം രൂപയും ചെലവഴിച്ചാണ് ആശുപത്രിയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. പുലാമന്തോള്‍ ഗ്രാപഞ്ചായത്തിലെയും ഇതര പഞ്ചായത്തുകളിലെയും ജനങ്ങളുടെ ആശ്രയമാണ് ചെമ്മലശ്ശേരി കുടുംബാരോഗ്യകേന്ദ്രം.  നാല് ഡോക്ടര്‍മാരുടെയും  24 ജീവനക്കാരുടെയും സേവനം ഇവിടെ ലഭിക്കും. ആറ് സബ് സെന്ററുകളാണ് ചെമ്മലശ്ശേരി കുടുംബാരോഗ്യകേന്ദ്രത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്നത്.
ആശുപത്രിയിലെ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ എം.എല്‍.എമാരായ മഞ്ഞളാംകുഴി അലി, മുഹമ്മദ് മുഹ്സിന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി മുഹമ്മദ് ഹനീഫ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന, ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഡോ.ഷിബുലാല്‍, ജനപ്രതിനിധികള്‍, ആശുപത്രി ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date