Skip to main content

ജില്ലാ മിനറല്‍ ഫൗണ്ടേഷന്‍ ട്രസ്റ്റ് രൂപീകരണം

ജില്ലാ മിനറല്‍ ഫൗണ്ടേഷന്‍ ട്രസ്റ്റ് രൂപീകരിക്കുന്നതിന്  പരിസ്ഥിതി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിതര സംഘടനകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകന്റെ പേര്, മേല്‍വിലാസം, ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിതര സംഘടനയുടെ വിവരങ്ങള്‍, പരിസ്ഥിതിയുമായി ബന്ധപ്പെട്ട മേഖലയിലെ പ്രാവീണ്യം തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള അപേക്ഷയും  സംഘടനയുടെ രജിസട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, 2019-20 ലെ വാര്‍ഷിക റിപ്പോര്‍ട്ട് , 2019-20 ലെ ഓഡിറ്റ് ചെയ്തവാര്‍ഷിക കണക്ക് പത്രിക, ഭരണസമിതിയിലെ അംഗങ്ങളുടെ പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, 2019-20 വരെ രജിസ്‌ട്രേഷന്‍ പുതുക്കിയിട്ടുള്ള ജില്ലാ രജിസ്ട്രാറുടെ സാക്ഷ്യപത്രം എന്നിവ സഹിതം ജൂലൈ 15ന് വൈകീട്ട് അഞ്ചിനകം ജില്ലാകലക്ടര്‍ മുമ്പാകെ dcm.ker@nic.in എന്ന ഇ-മെയില്‍ വിലാസത്തിലോ/തപാല്‍ മുഖേനയോ സമര്‍പ്പിക്കണം.
 

date