Skip to main content

ഇല്ലിക്കല്‍കല്ല്  ടൂറിസം വികസനം: നിര്‍മാണോദ്ഘാടനം ഇന്ന്

മൂന്നു കോടി രൂപയുടെ പദ്ധതി

 

വിനോദ സഞ്ചാര കേന്ദ്രമായ ഇല്ലിക്കല്‍കല്ലില്‍ അടിസ്ഥാന സൗകര്യങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതിന് കോട്ടയം ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ മുഖേന ടൂറിസം വകുപ്പ് നടപ്പാക്കുന്ന മൂന്നു കോടി രൂപയുടെ വികസന പദ്ധതിയുടെ നിര്‍മാണോദ്ഘാടനം  ഇന്ന് (ജൂലൈ 3) നടക്കും.

 

ടൂറിസം വകുപ്പിന് സംസ്ഥാന സര്‍ക്കാര്‍ വിട്ടുനല്‍കിയിട്ടുള്ള 50 സെന്‍റ് സ്ഥലത്ത് പ്രവേശന കവാടം, അഡ്മിനിസ്ട്രേഷന്‍ ബ്ലോക്ക്, ടോയ്ലറ്റ് സമുച്ചയം, കഫറ്റേരിയ, കോട്ടേജുകള്‍, ഷോപ്പുകള്‍, വ്യൂ പോയന്‍റ്, നടപ്പാത  തുടങ്ങിയ സൗകര്യങ്ങളാണ്  ക്രമീകരിക്കുന്നത്. 

 

രാവിലെ പത്തിന് ടൂറിസം വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഉദ്ഘാടനം നിര്‍വഹിക്കുന്നത്. ഇതോടനുബന്ധിച്ച് മൂന്നിലവ് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മാണി.സി. കാപ്പന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. തോമസ് ചാഴികാടന്‍ എം.പി മുഖ്യപ്രഭാഷണം നടത്തും. 

 

ജില്ലാ കളക്ടര്‍ എം.അഞ്ജന പദ്ധതി അവതരിപ്പിക്കും. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ആര്‍. പ്രേംജി,  ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ ബിന്ദു സെബാസ്റ്റ്യന്‍, പി.എസ്. ബാബു, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ജി. ശ്രീകുമാര്‍, ഡി.ടി.പി.സി സെക്രട്ടറി ഡോ. ബിന്ദു നായര്‍, ബ്ലോക്ക് പഞ്ചായത്തംഗം സജീവന്‍ ഗോപാലന്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ ഷാജി ജോണ്‍, ഡാലിയ ജോസഫ് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date