Skip to main content

പിന്തുണ അറിയിച്ച് സ്വകാര്യ ആശുപത്രികള്‍

 

കോവിഡ് ചികിത്സയ്ക്കും സാമ്പിള്‍ പരിശോധനയ്ക്കുമുള്ള സംവിധാനങ്ങളുടെ വിപുലീകരണ കര്‍മ്മ പദ്ധതിക്ക് ജില്ലയിലെ സ്വകാര്യ ആശുപത്രികള്‍ പിന്തുണ അറിയിച്ചു. ജില്ലാ കളക്ടര്‍ എം. അഞ്ജനയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ആശുപത്രികളുടെ പ്രതിനിധികള്‍ തുടര്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്തത്. 

 

ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അംഗീകരിച്ച കോവിഡ് കര്‍മ്മ പദ്ധതി(സര്‍ജ് പ്ലാന്‍) യോഗത്തില്‍ അവതരിപ്പിച്ചു. ഗുരുതരമല്ലാത്ത ലക്ഷണങ്ങളുള്ള കോവിഡ് രോഗികളെ താമസിപ്പിക്കുന്നതിനുള്ള കേന്ദ്രങ്ങള്‍(സി.എഫ്.എല്‍.ടി.സി) സജ്ജമാക്കുന്നതിലും ടെലിമെഡിസിന്‍ സംവിധാനം വിപുലീകരിക്കുന്നതിന് ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കുന്നതിലും സഹകരിക്കും. അധികമായി ആവശ്യം വരുന്ന ആംബുലന്‍സുകളും ലഭ്യമാക്കും. 

 

മറ്റ് ആരോഗ്യ പ്രശ്നങ്ങളുള്ളവര്‍ക്ക് ആശുപത്രികളില്‍ എത്താതെ തന്നെ ചികിത്സ നല്‍കുന്നതിനായി ആരോഗ്യ വകുപ്പ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ഔട്ട് റീച്ച് പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ ആവശ്യമെങ്കില്‍ സഹകരിക്കാനും സ്വകാര്യ ആശുപത്രികള്‍ സന്നദ്ധത അറിയിച്ചു

date