Skip to main content

ഗതാഗത നിയന്ത്രണം

 

 

കൈതപ്പൊയില്‍ - കോടഞ്ചേരി - അഗസ്ത്യമൂഴി റോഡ് നവീകരണ പ്രവൃത്തിയുമായി ബന്ധപ്പെട്ട് താഴെ തിരുമ്പാടി മുതല്‍ അഗസ്ത്യമൂഴിവരെയുളള ഭാഗത്ത് തൊണ്ടിമ്മല്‍, കൂളിപാറ, മരക്കാട്പുറം ഭാഗങ്ങളില്‍ പാറപൊട്ടിച്ച് മാറ്റേണ്ടതിനാല്‍ ഈ റോഡിലൂടെയുളള വാഹന ഗതാഗതത്തിന് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.  വാഹനങ്ങള്‍ മുക്കം വെന്റ് പൈപ്പ് പാലം വഴി തിരുമ്പാടി, കുമാരനല്ലൂര്‍, മണ്ടാംകടവ് റോഡിലൂടെയും ഓമശ്ശേരി - തിരുവമ്പാടി റോഡിലൂടെയും തിരിഞ്ഞ് പോകണം.

date