Skip to main content

റേഷൻ അരിക്ക് ഗുണനിലവാരമില്ലെന്ന വാർത്ത അടിസ്ഥാനരഹിതം

മുല്ലക്കരയിലെ റേഷൻ കടയിലെ അരിക്ക് ഗുണനിലവാരമില്ലെന്ന വാർത്ത അടിസ്ഥാനരഹിതമല്ലെന്ന് സപ്ലൈകോ അധികൃതർ അറിയിച്ചു. തൃശൂർ താലൂക്ക് സപ്ലൈകോ ഗോഡൗണ്ടിൽ നിന്നും മുല്ലക്കര റേഷൻ കടയിലെത്തിച്ച അരി ഏറ്റവും പുതിയ സ്റ്റോക്കിൽ ഉൾപ്പെട്ടതാണെന്നും തൂക്കകുറവുണ്ടെന്ന ആരോപണത്തിൽ കഴമ്പില്ലെന്നും അധികൃതർ അറിയിച്ചു. ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ നിന്നും ലഭിക്കുന്ന ചാക്കുകൾ കൃത്യമായ മാനദണ്ഡമനുസരിച്ചല്ല രൂപകൽപന ചെയ്തിട്ടുളളത്. മൊത്തം ചാക്കുകളിലെ അരിയുടെ തൂക്കം പരിശോധിച്ചാൽ മാത്രമേ ആകെ അരിയുടെ അളവറിയാൻ കഴിയുകയുളളൂ. രണ്ട് ചാക്കുകൾ പരിശോധിച്ചതിൽ ഒന്ന് 50.4 കിലോഗ്രാം, രണ്ട് 48.2 കിലോഗ്രാം എന്നിങ്ങനെ രേഖപ്പെടുത്തിയെന്നാണ് വാർത്ത. ഇക്കാര്യത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ രസീത് നൽകുന്നതുൾപ്പെടെയുളള മാനദണ്ഡങ്ങൾ പാലിച്ചല്ല സാമ്പിളുകൾ പരിശോധനയ്ക്കായി എടുത്തത്. അരിയുടെ ഗുണനിലവാരം സംബന്ധിച്ച സപ്ലൈകോ ക്വാളിറ്റി അനലൈസർ ഭക്ഷ്യസുരക്ഷ ഓഫീസിലെത്തി സാമ്പിളുകൾ പരിശോധനയ്ക്കയച്ചു. അളവ്-തൂക്ക ഉദ്യോഗസ്ഥർ രണ്ട് ചാക്കുകളുടെ തൂക്കം മാത്രമാണ് നോക്കിയത്. മുല്ലക്കര റേഷൻ കടയ്‌ക്കെതിരെ നേരത്തേയും ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ സപ്ലൈകോ പരിശോധനകൾ കർശനമാക്കിയിട്ടുണ്ടെന്നും ഇപ്പോഴുയരുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും തൃശൂർ ഡിപ്പോ മാനേജർ അറിയിച്ചു.  

 

date