Skip to main content

കേര കേരളം സമൃദ്ധ കേരളം'  വേങ്ങര ബ്ലോക്കില്‍ 6,000 തെങ്ങിന്‍ തൈകള്‍

  
'കേര കേരളം സമൃദ്ധ കേരളം' പദ്ധതിയുടെ ഭാഗമായി വേങ്ങര ബ്ലോക്കില്‍ ആറായിരത്തോളം തെങ്ങിന്‍ വിതരണം ചെയ്യുന്നു. 50 ശതമാനം സബ്‌സിഡിയോടെ പഞ്ചായത്ത് വഴിയാണ് കര്‍ഷകര്‍ക്ക് തെങ്ങിന്‍ തൈകള്‍ വിതരണം ചെയ്യുന്നത്. ഡബ്ല്യു.സി.ടി, ഡോറസ് തുടങ്ങിയ നല്ലയിനം തെങ്ങിന്‍ തൈകളാണ്  കേര കര്‍ഷകര്‍ക്ക്  നല്‍കുന്നത്. കണ്ണമംഗലം 1,200, വേങ്ങര 1,380, എടരിക്കോട്  960, പറപ്പൂര്‍ 1,140, എ.ആര്‍.നഗര്‍ 1,260 എന്നിങ്ങനെയാണ് തെങ്ങിന്‍ തൈ വിതരണം.
  
പത്ത് വര്‍ഷം കൊണ്ട് രണ്ട് കോടി തെങ്ങിന്‍ തൈകള്‍ വച്ച് പിടിപ്പിക്കുക എന്ന സന്ദേശത്തോടെ സംസ്ഥാനത്തെ നാളികേര കൃഷിയുടെ വിസ്തൃതി വര്‍ധിപ്പിക്കുവാനാണ് 'കേര കേരളം സമൃദ്ധ കേരളം' പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ രണ്ടാം ഘട്ടത്തിലാണ് വേങ്ങരയില്‍ തെങ്ങിന്‍ തൈകള്‍ നല്‍കുതെന്ന് വേങ്ങര കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ പ്രകാശന്‍ പുത്തന്‍ മഠത്തില്‍ പറഞ്ഞു.

date