Skip to main content

കൊണ്ടോട്ടി -എടവണ്ണപ്പാറ -അരീക്കോട് റോഡ് മാര്‍ക്കിങ്് ആരംഭിച്ചു

      
അന്തര്‍ ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന കൊണ്ടോട്ടി -എടവണ്ണപ്പാറ  -അരീക്കോട് റോഡ് നവീകരിക്കുന്നതിന്റെ ഭാഗമായി റോഡിന്റെ അതിര്‍ത്തി നിശ്ചയിച്ചു മാര്‍ക്കിങ് ആരംഭിച്ചു. കൊണ്ടോട്ടി വില്ലേജിലെ 2.6 കിലോമീറ്റര്‍ പ്രദേശത്ത് മാര്‍ക്കിങ് പൂര്‍ത്തിയായി. കിഫ്ബി പദ്ധതിയില്‍ അനുവദിച്ച 123 കോടി രൂപ ഉപയോഗിച്ച് അന്തര്‍ദേശീയ നിലവാരത്തിലാണ് റോഡ് നവീകരിക്കുന്നത്. 13.6 മീറ്റര്‍ വീതിയില്‍ റബറൈസ്ഡ് ടാറിങ്, ഡ്രൈനേജ്, ഫുട്പാത് ഐറിഷ് ഡ്രയിന്‍ തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഉണ്ടാകും.
   അടുത്ത ദിവസങ്ങളില്‍ മുതുവല്ലൂര്‍, ചീക്കോട്, വാഴക്കാട്, അരീക്കോട് വില്ലേജുകളിലും അതിര്‍ത്തി നിശ്ചയിച്ചു മാര്‍ക്കിങ് നടത്തും. നീറാട്, മുണ്ടക്കുളം, ഓമാനൂര്‍, എടവണ്ണപ്പാറ  തുടങ്ങിയ അങ്ങാടികള്‍ ഉള്‍പ്പെടെയാണ് പ്രധാനമായും അടുത്ത ദിവസങ്ങളില്‍ മാര്‍ക്കിങ് നടത്തുക.
    പ്രവൃത്തികള്‍ക്ക് ടി.വി ഇബ്രാഹിം എം.എല്‍.എ, കൊണ്ടോട്ടി നഗരസഭാ അംഗങ്ങളായ യു.കെ. മമ്മദിശ, സി.നാടിക്കുട്ടി, പി.മൂസ, ഇ.എം. ബിച്ചാപ്പു,  പൊതുമരാമത്ത് വകുപ്പ് റോഡ്‌സ് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ എ. ഇന്‍സാഫ്, കിഫ്ബി പ്രൊജക്ട്് എഞ്ചിനീയര്‍ ജിബിന്‍, കേരള റോഡ് ഫണ്ട് ബോര്‍ഡ് സൈറ്റ് സൂപ്പര്‍വൈസര്‍ വൈശാഖ് എന്നിവര്‍ നേതൃത്വം നല്‍കി.
 

date