Skip to main content

തേക്ക് തടി ചില്ലറ വില്‍പ്പനയ്ക്ക് 

 

ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള തേക്ക്തടിയുടെ ചില്ലറ വില്‍പ്പന പുനലൂര്‍ തടി വില്‍പ്പന ഡിവിഷന്റെ കീഴിലുള്ള അരീക്കക്കാവ് (ഫോണ്‍ 8547600535) സര്‍ക്കാര്‍ തടി ഡിപ്പോയില്‍ ജൂലൈ 27 മുതല്‍ ആരംഭിക്കും. രണ്ട് ബി, രണ്ട് സി, മൂന്നു ബി, മൂന്നു സി എന്നീ ഇനങ്ങളില്‍പ്പെട്ട തേക്ക് തടികളാണ് ചില്ലറ വില്‍പ്പനയ്ക്ക് തയാറാക്കിയിട്ടുള്ളത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും വീട് പണിക്ക് ലഭിച്ച അനുമതി പത്രം, കെട്ടിടത്തിന്റെ അംഗീകൃത പ്ലാന്‍, സ്‌കെച്ച്, പാന്‍ കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പും, അഞ്ചു രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പും ഹാജരാക്കണം. 

ജൂലൈ 27 മുതല്‍ എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചു വരെ ഡിപ്പോയില്‍ നിന്നും അഞ്ചു ക്യുബിക് മീറ്റര്‍ വരെ തേക്ക് തടി നേരിട്ട് വാങ്ങാം. അരീക്കക്കാവ് ഡിപ്പോ ഓഫീസര്‍: 8547600535. ടിമ്പര്‍ സെയില്‍സ് ഡിവിഷന്‍ പുനലൂര്‍: 0475-2222617.

date