Skip to main content

കില കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററാക്കി

തൃശൂർ മുളങ്കുന്നത്തുകാവിലെ കിലയെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററാക്കി (സി.എഫ്.എൽ.ടി.സി) ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനായ ജില്ലാ കളക്ടർ ഉത്തരവിട്ടു. ഇവിടെ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ തൃശൂർ ഗവ. മെഡിക്കൽ കോളജ് പ്രിൻസിപ്പലിനെ ചുമതലപ്പെടുത്തി. പൂമല പി.എച്ച്.സിയിലെ ഡോ. എം.ആർ. ബാലകൃഷ്ണനെ സെൻററിന്റെ അഡ്മിനിസ്ട്രേറ്റീവ് ചാർജ് ഓഫീസറാക്കി. അവണൂർ പി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ. മിഥുൻ റോഡ് ആയിരിക്കും സെൻററിന്റെ നോഡൽ ഓഫീസർ.
സെൻറിലെ മാലിന്യങ്ങൾ ഇമേജ് വഴി നിർമാർജനം ചെയ്യും. ആവശ്യമായ ആംബുലൻസ് സൗകര്യം സി.എഫ്.എൽ.ടി.സിയിൽ ഏർപ്പെടുത്താനും നിർദേശം നൽകി.

date