Skip to main content

നക്ഷത്ര വനത്തിൽപ്പെട്ട വൃക്ഷതൈകൾ വിൽപ്പനക്ക്

ചാലക്കുടി സോഷ്യൽ ഫോറസ്ട്രി റേഞ്ചിൽ നക്ഷത്രവനത്തിൽപ്പെട്ട 27 ഇനം വൃക്ഷതൈകൾ അടങ്ങിയ 50 സെറ്റ് തൈകൾ വിൽപ്പനക്ക് തയ്യാറായി. ചാലക്കുടി റേഞ്ചിന് കീഴിൽ മൂഞ്ഞേലി നേഴ്സറിയിലാണ് ഒരു വർഷം പ്രായമായ തൈകൾ സജ്ജമാക്കിയിട്ടുള്ളത്. തൈ ഒന്നിന് 60 രൂപ നിരക്കിൽ ഒരു സെറ്റിന് 1620 രൂപക്ക് തൈകൾ ലഭിക്കും. ആവശ്യമുള്ളവർ തൃശൂർ സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ ഓഫീസിലോ ചാലക്കുടി സോഷ്യൽ ഫോറസ്ട്രി റേഞ്ച് ഓഫീസിലോ ബന്ധപ്പെടുക. ഫോൺ : 0487 2320609, 85476037 81, 8547603777, 8547603776.

date