Skip to main content

പട്ടികജാതി വിഭാഗത്തിലെ ദുര്‍ബല വിഭാഗക്കാര്‍ക്ക് ധനസഹായം

 

 

കോഴിക്കോട് ജില്ലയിലെ കുന്നുമ്മല്‍ ബ്ലോക്ക് പട്ടികജാതി വികസന ആഫീസിന്റെ പരിധിയിലുള്ള കുറ്റ്യാടി, വേളം, കുന്നുമ്മല്‍, കായക്കൊടി, മരുതോങ്കര, കാവിലുംപാറ, നരിപ്പറ്റ, തൂണേരി, ചെക്യാട്, വാണിമേല്‍, നാദാപുരം, വളയം, പുറമേരി, എടച്ചേരി ഗ്രാമപഞ്ചായത്തുകളില്‍  താമസിക്കുന്ന 50,000  രൂപയില്‍ താഴെ വരുമാനമുള്ള വേടന്‍, നായാടി, കള്ളാടി, അരുന്ധതിയാര്‍/ചക്ലിയന്‍ തുടങ്ങിയ പട്ടികജാതി ദുര്‍ബല വിഭാഗക്കാര്‍ക്ക് വിവിധ പദ്ധതികള്‍ക്ക് ധനസഹായം നല്‍കുന്നു.  ഭവനനിര്‍മാണം, കൃഷി, പഠനമുറി, ടോയ്ലറ്റ്, ഭവനപുനരുദ്ധാരണം തുടങ്ങിയ പദ്ധതികള്‍ക്ക് ആനുകൂല്യം അനുവദിക്കുന്നതിന് അര്‍ഹരായ ഗുണഭോക്താക്കളില്‍ നിന്നും കുന്നുമ്മല്‍ ബ്ലോക്ക് പട്ടികജാതി വികസന ആഫീസര്‍ അപേക്ഷ ക്ഷണിച്ചു. പദ്ധതികളുടെ അര്‍ഹത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, തദ്ദേശ സ്വയം ഭരണ സ്ഥാപനത്തില്‍ നിന്നും ഇതേ ആനുകൂല്യം ലഭിച്ചിട്ടില്ല എന്ന സാക്ഷ്യപത്രം, റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പ്, നിശ്ചിത മാതൃകയിലുള്ള അപേക്ഷ സഹിതം ജൂലൈ 25ന് വൈകീട്ട് അഞ്ചിനകം കുന്നുമ്മല്‍ ബ്ലോക്ക് പട്ടികജാതി വികസന ആഫീസില്‍ സമര്‍പ്പിക്കണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് 8078884746, 9447534531.

date