Skip to main content

ബ്രേക്ക് ദ ചെയിന്‍ ഡയറിയുമായി കൊയിലാണ്ടി വിഎച്ച്എസ്ഇ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍

 

 

കോവിഡ് 19 പ്രതിരോധ പ്രചരണാര്‍ത്ഥം ബ്രേക്ക് ദ ചെയിന്‍ ഡയറിയുമായി കൊയിലാണ്ടി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍എസ്എസ് വളണ്ടിയര്‍മാര്‍. വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ ഡയറി പ്രകാശനവും വിതരണവും കെ.ദാസന്‍ എംഎല്‍എ നിര്‍വഹിച്ചു. പി.ടി.എ പ്രസിഡന്റ്  അഡ്വ. പി.പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു.

സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഡയറി സംവിധാനം കൊയിലാണ്ടി നിയോജക മണ്ഡലത്തില്‍ ആദ്യമായാണ് നടപ്പിലാക്കുന്നത്. കോടതി, ആരോഗ്യ വകുപ്പ്, അഗ്‌നിശമന രക്ഷാസേന, പോലീസ് ജീവനക്കാര്‍, പത്രപ്രവര്‍ത്തകര്‍, വ്യാപാരികള്‍, ആശാ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്ക് ഡയറി വിതരണം ചെയ്തു.

കൗണ്‍സിലര്‍ മാങ്ങോട്ടില്‍ സുരേന്ദ്രന്‍ മുഖ്യാതിഥിയായി.   വി.എച്ച്.എസ്.ഇ പ്രിന്‍സിപ്പാള്‍ ബിജേഷ് ഉപ്പാലക്കല്‍, ഹയര്‍സെക്കണ്ടറി പ്രിന്‍സിപ്പാള്‍ പി.വത്സല, ഹെഡ് മിസ്ട്രസ് ഉഷാകുമാരി, വി.സുചീന്ദ്രന്‍,  വി.സിന്ധു തുടങ്ങിയവര്‍ പങ്കെടുത്തു.

 

date