Skip to main content

വനഭൂമി: കുളമാവ് ഗ്രീന്‍ബര്‍ഗ് ഹോളിഡേ റിസോര്‍ട്ടിന്റെ പട്ടയം റദ്ദാക്കി  വനഭൂമി കയേറിയതാണെന്നു ബോധ്യ

പ്പെട്ടതിന്റെ അടിസ്ഥാനത്തില്കുളമാവ് ഗ്രീന്ബര്ഗ് ഹോളിഡേ റിസോര്ട്ട് കൈവശം വച്ചിരുന്ന ഭൂമിയുടെ പട്ടയം റദ്ദാക്കി ജില്ലാ കളക്ടര്ഉത്തരവു പുറപ്പെടുവിച്ചു. ഹൈക്കോടതി വിധിക്കു വിധേയമായിട്ടുള്ള നടപടിയില്രണ്ടാഴ്ചയ്ക്കുളളില്മൂന്നേക്കര്ഭൂമി ഏറ്റെടുത്ത് വനംവകുപ്പിനു കൈമാറാന്ജില്ലാ കളക്ടര്എച്ച്. ദിനേശന്തൊടുപുഴ തഹസില്ദാര്ക്കു നിര്ദേശം നല്കി.

                1979ല്പോത്തുമറ്റം തഴക്കല്ചാക്കോ മാത്യു തന്റെ കൈവശമുള്ളതെന്ന് അവകാശപ്പെട്ട ഭൂമിയാണ് പിന്നീട് കൈമാറ്റം ചെയ്യപ്പെട്ട് റിസോര്ട്ട് ഗ്രൂപ്പിന്റെ പക്കലെത്തിയത്. 1980 ല് ഭൂമിയ്ക്കു പട്ടയം ലഭിച്ച സാഹചര്യത്തില്ഇതു വനഭൂമിയാണെന്നു കാണിച്ച് വനംവകുപ്പ് റവന്യൂ വകുപ്പിന് റിപ്പോര്ട്ട് നല്കി. കയ്യേറ്റത്തിനെതിരേ വനംവകുപ്പ് കേസും രജിസ്റ്റര്ചെയ്തിരുന്നു. തുടര്ന്ന് 1988 ല്പട്ടയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നഗരംപാറ ഫോറസ്റ്റ് റേഞ്ച് ഓഫീസറും റിപ്പോര്ട്ട് നല്കി. ഇതിന്റെ അടിസ്ഥാനത്തില്റവന്യൂ വകുപ്പ് നടത്തിയ അന്വേഷണത്തില്ഇക്കാര്യത്തില്‍ 1964 ലെ ഭൂമി പതിവു ചട്ടങ്ങള്ലംഘിക്കപ്പെട്ടതായി കണ്ടെത്തി. പിന്നീട് വസ്തുവിന്റെ കൈവശ അവകാശം റിസോര്ട്ട് ഗ്രൂപ്പിന്റെ പക്കലെത്തി. ഇവിടെ നിര്മാണ പ്രവര്ത്തനങ്ങള്നടത്തുകയും ചെയ്തു. തുടര്ന്ന് ഇക്കാലമത്രയും അടിസ്ഥാനരഹിതമായ വാദങ്ങളുടെയും കേസുകളുടെയും അടിസ്ഥാനത്തില്ഭൂമി ഏറ്റെടുക്കല്നടപടികള്വൈകിപ്പിക്കുന്ന സ്ഥിതിയാണുണ്ടായത്. ഉടമയുടെ ഹര്ജിയില്തീര്പ്പു കല്പിക്കുന്നതിനായി 2012 ല്വിഷയം ഹൈക്കോടതി ജില്ലാ കളക്ടര്ക്കു വിട്ടു.

                വസ്തുവിന്റെ ആദ്യഉടമ ചാക്കോ മാത്യു 01-01-1977 ശേഷമാണു വനഭൂമിയില്കയ്യേറ്റം നടത്തിയതെന്നു ബോധ്യപ്പെട്ടതായും ഇതിനു ശേഷമുള്ള വനഭൂമിയിലെ കയ്യേറ്റങ്ങള്ഒഴിപ്പിക്കണമെന്ന സര്ക്കാരിന്റെ നയപരമായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ തീരുമാനമെന്നും ജില്ലാ കളക്ടറുടെ ഉത്തരവില്വ്യക്തമാക്കി.

 

date