ഗവ. മെഡിക്കൽ കോളേജിൽ കൃത്രിമ അവയവ നിർമ്മാണ കേന്ദ്രം
മധ്യ കേരളത്തിലെ സർക്കാർ സംവിധാനത്തിന് കീഴിൽ വരുന്ന ആദ്യത്തെ കൃത്രിമ അവയവ നിർമ്മാണ പുനരധിവാസ കേന്ദ്രം മെഡിക്കൽ കോളേജിൽ പ്രവർത്തനം ആരംഭിച്ചു. 2.15 കോടി രൂപ ചിലവിൽ നിർമ്മാണം പൂർത്തീകരിച്ച കേന്ദ്രത്തിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ. ശൈലജ ടീച്ചർ നിർവ്വഹിച്ചു. അപകടം മൂലമോ പലവിധ രോഗങ്ങൾ മൂലമോ കൈകാലുകൾ നഷ്ടപ്പെട്ടവർക്ക് ഇവിടെ നിന്നും കൃത്രിമമായി അവ നിർമ്മിച്ച് നൽകും. ബി പി എൽ വിഭാഗങ്ങൾക്ക് സൗജന്യമായും മറ്റു വിഭാഗങ്ങൾക്ക് പുറത്തുള്ള വിലയേക്കാൾ അഞ്ചിലൊന്ന് തുകയ്ക്കും കൃത്രിമ അവയവങ്ങൾ ലഭിക്കും. കൃത്രിമ അവയവങ്ങൾ നിർമിച്ച് നൽകി അവർക്ക് വേണ്ട വിധത്തിൽ ഉപയോഗിക്കാനുള്ള പരിശീലനം നൽകും. കൂടാതെ തുടർന്നുള്ള പരിപാലനവും ഇവിടെ നിന്നും നൽകും. ആദ്യഘട്ടത്തിൽ 15 പേർക്ക് വേണ്ട സഹായം നൽകും. നിലവിൽ തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം ഗവ മെഡിക്കൽ കോളേജുകളിൽ മാത്രമാണ് അവയവ നിർമ്മാണ പുനരധിവാസ കേന്ദ്രമുള്ളത്.
- Log in to post comments