Post Category
കോവിഡ് -19 : വാഹന ഉടമകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സി.എഫ്.എല്‍.ടി.സികളിലേക്ക് രോഗബാധിതരെ കൊണ്ട് വരുന്നതിനും രോഗമുക്തി നേടുന്നവരെ തിരികെ വീടുകളിലെത്തിക്കാനും പഞ്ചായത്ത്തലത്തില്‍ വിവിധ വിഭാഗത്തില്‍പ്പെട്ട വാഹനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കുന്നു. താല്‍പര്യമുളള ഓട്ടോറിക്ഷ,മോട്ടോര്‍ ക്യാബ്,10 സീറ്റിന് മുകളില്‍ സീറ്റിംഗ് കപ്പാസിറ്റിയുളള കോണ്‍ട്രാക്ട് കാരിയജുകള്‍ എന്നിവയുടെ ഉടമസ്ഥര്‍, ഡ്രൈവര്‍മാര്‍ക്ക് ആഗസ്റ്റ് 3 നകം അതത് താലൂക്ക് ജോയിന്റ് ആര്‍.ടി.ഒമാരുടെ ഫോണ്‍ നമ്പറില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. വാഹനങ്ങള്‍ ഡ്രൈവര്‍ ക്യാബിന്‍ സുരക്ഷിതമായി വേര്‍തിരിച്ചവയായിരിക്കണം. ഫോണ്‍: സുല്‍ത്താന്‍ ബത്തേരി - 8281786075, മാനന്തവാടി - 8547639072, വൈത്തിരി - 8547639112.
--
date
- Log in to post comments