Skip to main content

മലപ്പുറം മണ്ഡലത്തില്‍ 4.61 കോടി രൂപയുടെ പ്രവൃത്തികള്‍ക്ക്  ഭരണാനുമതി

 

മലപ്പുറം നിയോജക മണ്ഡലത്തില്‍ മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍(സി.എം.എല്‍.ആര്‍.ആര്‍.പി) ഉള്‍പ്പെടുത്തി 4.61 കോടി രൂപയുടെ വിവിധ പ്രവൃത്തികള്‍ക്ക് തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ ഭരണാനുമതി  ലഭിച്ചതായി പി.ഉബൈദുള്ള എം.എല്‍.എ അറിയിച്ചു.

മങ്ങാട്ടുപുലം  ഹാജിയാര്‍ പള്ളി തൂക്കുപാലം പുനര്‍ നിര്‍മാണം  (രണ്ട് കോടി), ആലത്തൂര്‍ പടി  കാടേരിമുക്ക് റോഡ് (10 ലക്ഷം), വാല്‍പറമ്പ് നീക്കരക്കാട് റോഡ് (10 ലക്ഷം), വലിയാട് പരേങ്ങല്‍ കോളനി  വെളുത്തേടത്ത് കുണ്ട് റോഡ് (10 ലക്ഷം), പരുവമണ്ണ  തിയ്യാന്‍ കടവ് തൂക്കു പാലം റോഡ് (10 ലക്ഷം), ആനപ്പാത്ത് എസ്.സി കോളനി  അണ്ടിയുള്ളന്‍ പാറ റോഡ് (10 ലക്ഷം), വടക്കംപറ്റ എസ്.സി കോളനി സെമിത്തേരി റോഡ് (10 ലക്ഷം), ടി.എഫ്. പടി  മലയന്‍ ചോലക്കല്‍ റോഡ് (10 ലക്ഷം), മുള്ളറങ്ങാട്  പാച്ചോല റോഡ് (10 ലക്ഷം), മുസ്ലിയാര്‍ പീടിക  പരപ്പന്‍തോട് റോഡ് (10 ലക്ഷം), ഹാഫ് വള്ളുവമ്പ്രം  ചങ്ങലത്ത് പറമ്പ് റോഡ് (10 ലക്ഷം), മാണി പറമ്പ്  മൂച്ചിക്കല്‍ ചാല്‍ റോഡ് (10 ലക്ഷം), എക്കാപറമ്പ് കരിയാത്തന്‍ കോട്ട റോഡ് (10 ലക്ഷം), കുമ്പളപറമ്പ് വട്ടപ്പൊയില്‍ റോഡ് (10 ലക്ഷം), സൂപ്പര്‍ കോളനി റോഡ് (10 ലക്ഷം), വില്ലേജ് പടി ആരക്കോട് റോഡ് (10 ലക്ഷം), ആല്‍പറ്റക്കുളമ്പ് പള്ളിപ്പടി  മച്ചിങ്ങല്‍ തൃശ്ണാംകുന്ന് റോഡ് (10 ലക്ഷം), പാലക്കാട് കൂരാത്തോട് റോഡ് (10 ലക്ഷം), കിഴക്കെ പറമ്പ് റോഡ് (10 ലക്ഷം ) സി.എച്ച് കോളനി  പലകന്നൂര്‍ റോഡ് കള്‍വേര്‍ട്ട് & ഫുട്ട് ബ്രിഡ്ജ് നിര്‍മ്മാണം (11 ലക്ഷം), മലപ്പുറം ജൂബിലി റോഡ് എസ്.എസ്.ബി ഓഫീസ്  ഡി.പി.ഒ.റോഡ് (20 ലക്ഷം) ന്യൂബസാര്‍  മൂച്ചിക്കല്‍ (25 ലക്ഷം), വളമംഗലം അങ്ങാടി  കാളികണ്ടം റോഡ് (25 ലക്ഷം) എന്നീ പ്രവൃത്തികള്‍ക്കാണ് ഭരണാനുമതി ലഭിച്ചത്. സാങ്കേതികാനുമതിയും ടെന്‍ഡര്‍ നടപടികളും പൂര്‍ത്തീകരിച്ച് ഉടന്‍ നിര്‍മാണ പ്രവൃത്തികള്‍ ആരംഭിക്കുമെന്നും  എം.എല്‍.എ അറിയിച്ചു.

date