Skip to main content

അഭിഭാഷക ധനസഹായ പദ്ധതിക്ക് അപേക്ഷിക്കാം

ജുഡീഷ്യറിയിൽ പിന്നാക്ക വിഭാഗങ്ങളുടെ മതിയായ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് ആവിഷ്‌കരിച്ചു നടപ്പിലാക്കുന്ന അഭിഭാഷക ധനസഹായ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. കേരള ബാർ കൗൺസിൽ 2019 ജൂലൈ ഒന്നിനും 2020 ജൂൺ 30നും ഇടയിൽ എൻറോൾ ചെയ്ത് സംസ്ഥാനത്തു തന്നെ പ്രാക്ടീസ് ചെയ്യുന്ന കേരളീയരായ ഒ.ബി.സി വിഭാഗത്തിൽപ്പെട്ട നിയമ ബിരുദധാരികൾക്ക് അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 20. അപേക്ഷാഫാറവും, വിശദവിവരങ്ങൾ അടങ്ങിയ വിജ്ഞാപനവും www.bcdd.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ 0484-2429130 (എറണാകുളം മേഖലാ ഓഫീസ്), 0495-2377786(കോഴിക്കോട് മേഖലാ ഓഫീസ്).
പി.എൻ.എക്‌സ്. 2611/2020

date