Skip to main content

രാജ്യസഭാ ഉപതെരഞ്ഞെടുപ്പ് ആഗസ്റ്റ് 24ന്

എം.പി. വീരേന്ദ്രകുമാർ എം.പിയുടെ മരണത്തെത്തുടർന്ന് രാജ്യസഭയിലുണ്ടായ ഒഴിവിലേക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു.  ആഗസ്റ്റ് 24 നാണ് വേട്ടെടുപ്പ്.
ആഗസ്റ്റ് ആറിന് നോട്ടിഫിക്കേഷൻ പുറപ്പെടുവിക്കും. ആഗസ്റ്റ് 13 വരെ നാമനിർദേശപത്രിക സമർപ്പിക്കാം. 14 നാണ് സൂക്ഷ്മപരിശോധന. 17 വരെ പത്രിക പിൻവലിക്കാം. 24 ന് രാവിലെ ഒൻപതുമുതൽ വൈകിട്ട് നാലുവരെയാണ് വോട്ടെടുപ്പ് സമയം. അഞ്ചുമണിക്ക് വോട്ടെണ്ണൽ നടക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.
പി.എൻ.എക്‌സ്. 2613/2020

date