Post Category
കോവിഡ് : ജില്ലാതല ഏകോപനത്തിന് കണ്‍ട്രോള്‍ റൂം
കളക്ട്രേറ്റില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഡിസ്ട്രിക്ട് പ്രോഗ്രാം മോണിറ്ററിംഗ് ആന്റ് സപ്പോര്‍ട്ട് യൂണിറ്റ് കണ്‍ട്രോള്‍ സെല്‍ ആരംഭിച്ചു. കോവിഡ് ചികിത്സാ കേന്ദ്രമായ ജില്ലാ ആശുപത്രിയിലെയും കോവിഡ് പ്രാഥമിക ചികിത്സ കേന്ദ്രങ്ങളിലെയും പ്രവര്‍ത്തനങ്ങള്‍, ആംബുലന്‍സ് ലഭ്യമാക്കല്‍ , ലോജിസ്റ്റിക് പേഷ്യന്റ് അഡ്മിഷന്‍, ഡിസ്ചാര്‍ജ് സ്റ്റാറ്റസ് തുടങ്ങിയ വിവരങ്ങള്‍ കണ്‍ട്രോള്‍ റൂം ഏകോപിപ്പിക്കും. സബ് കളക്ടര്‍
വികല്‍പ് ഭരദ്വാജിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ടീമില്‍ വിദഗ്ദ ഡോക്ടര്‍മാര്‍ കോവിഡ് സംബഡമായ മാനസിക പ്രശ്‌നങ്ങള്‍ ദുരീകരിക്കുന്നതിനുള്ള കൗണ്‍സിലര്‍മാര്‍ , ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍മാര്‍ തുടങ്ങിയവര്‍ അംഗങ്ങളാണ്. ഫോണ്‍ 04936 202343 ,04936 203375
date
- Log in to post comments