ഹോമിയോ പ്രതിരോധ മരുന്നുകള്‍ നല്കി
കോവിഡ് 19 പശ്ചാത്തലത്തില്‍ ജില്ലാ ഹോമിയോപ്പതി വകുപ്പിന്റെ നേതൃത്വത്തില്‍ രോഗ പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്തു. ജില്ലയില്‍ ഇതിനോടകം 5,58,026 പേര്‍ക്കാണ് മരുന്നുകള്‍ വിതരണം ചെയ്തതെന്ന് ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കവിത പുരുഷോത്തമന് അറിയിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആശാ വര്‍ക്കര്‍മാര്‍ ,ട്രൈബല്‍ പ്രമോട്ടര്‍മാര്‍ തുടങ്ങിയവര്‍ മുഖേന
മൂന്നു ഘട്ടങ്ങളിലായാണ് പ്രതിരോധ മരുന്നുകള്‍ നല്‍കിയത്.ഇതര സംസ്ഥാനങ്ങളില്‍ നിന്നും മുത്തങ്ങ ബോര്‍ഡര്‍ ഫെസിലിറ്റേഷന്‍ സെന്ററില്‍ എത്തിയ 12,940 പേര്‍ക്കും പ്രതിരോധ മരുന്നുകള്‍ നല്കി. ജില്ലയിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ത്വക്ക് രോഗ ലേപന വിതരണവും നടത്തി. കോവിഡ് കാലത്ത് വിവിധ പ്രായക്കാര്‍ക്കായി ടെലി കൗണ്‍സിലിങ് സൗകര്യവും ഹോമിയോപ്പതി വകുപ്പ് നല്‍കിവരുന്നുണ്ട്. 530 പേര്‍ക്കാണ് ജില്ലയില്‍ ടെലി കൗണ്‍സിലിംഗ് നല്‍കിയത്.
- Log in to post comments