Post Category
ആംബുലന്‍സ് ഉടമകള്‍ വിവരങ്ങള്‍ നല്‍കണം
കോവിഡ് ഫസ്റ്റ് ലൈന്‍ സെന്ററുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതിന് ജില്ലയിലെ സ്വകാര്യമേഖലയിലുള്ള എല്ലാ ആംബുലന്‍സ് ഉടമകളും വാഹനത്തിന്റെ വിശദവിവരം, ഉടമകളുടെ വിവരം, ഡ്രൈവറുടെ വിശദവിവരം എന്നിവ കോവിഡ്-19 ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. ര്ജിസ്‌ട്രേഷന്‍ നടത്തുന്നതിന് ആംബുലന്‍സ് ഉടമകളോ ഡ്രൈവര്‍മാരോ വാഹനത്തിന്റെ അസല്‍ രേഖകളും ഡ്രൈവിംഗ് ലൈസന്‍സുമായി ബന്ധപ്പെട്ട ആര്‍.ടി.ഒ, സബ്.ആര്‍.ടി.ഒ ഓഫീസുകളില്‍ ആഗസ്റ്റ് 10, 11, 12 തിയതികളില്‍ നേരിട്ട് ഹാജരാകണമെന്ന് പാലക്കാട് ആര്‍.ടി.ഒ അറിയിച്ചു.
date
- Log in to post comments