Skip to main content

കാര്‍ഷിക കടാശ്വാസം അനുവദിച്ചു

 

കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ ജില്ലയിലെ കര്‍ഷകര്‍ക്ക് കാര്‍ഷിക കടാശ്വാസം അനുവദിച്ചു. ജില്ലയിലെ വിവിധ സഹകരണ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത 141 കര്‍ഷകര്‍ക്കായി 7889485 രൂപയുടെ കടാശ്വാസമാണ് അനുവദിച്ചിരിക്കുന്നത്. കടാശ്വാസം ലഭിച്ച കര്‍ഷകരുടെ പേരും തുകയും ബന്ധപ്പെട്ട ബാങ്കുകളുടെ ഹെഡ് ഓഫീസിലും ശാഖകളിലും പരിശോധനയ്ക്കായി പ്രദര്‍ശിപ്പിക്കുമെന്ന് സഹകരണസംഘം ജില്ലാ ജോയിന്റ് രജിസ്ട്രാര്‍(ജനറല്‍) അറിയിച്ചു.

date