Skip to main content

കരുതല്‍  ചൈല്‍ഡ് കെയര്‍ പദ്ധതിയ്ക്ക് തുടക്കമായി

 

ജില്ലയിലെ ശിശുസംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികളുടെ കലാപരമായ കഴിവുകള്‍ വികസിപ്പിക്കുന്നതിനും മാനസികോല്ലാസവും ലക്ഷ്യമിട്ടുകൊണ്ടുള്ള കരുതല്‍ ചൈല്‍ഡ് കെയര്‍ പദ്ധതിയ്ക്ക് തുടക്കമായി. ലയണ്‍സ് ക്ലബ് പാലക്കാട് ഹെറിറ്റേജ് സിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലയിലെ 33 ശിശുസംരക്ഷണ സ്ഥാപനങ്ങളിലെ 279 കുട്ടികള്‍ക്കായുള്ള  കരകൗശല നിര്‍മ്മാണ പരിശീലന കിറ്റ് വിതരണമാണ് ആദ്യഘട്ടമെന്ന നിലയില്‍ നടപ്പിലാക്കുന്നത്. തുടര്‍ന്ന് കുട്ടികള്‍ക്ക് കരകൗശല നിര്‍മ്മാണത്തില്‍ ഓണ്‍ലൈന്‍ പരിശീലനം നടത്തും.
ജില്ലയിലെ ശിശുസംരക്ഷണ സ്ഥാപനങ്ങളില്‍ കഴിയുന്ന കുട്ടികള്‍ക്ക്  ഉപകരണങ്ങള്‍ നിര്‍മ്മിക്കാന്‍ അവസരം നല്‍കുമെന്നും ജില്ലാതലത്തില്‍ വിലയിരുത്തി  മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുമെന്ന് ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ അറിയിച്ചു.

പാലക്കാട് ഗവ. ചില്‍ഡ്രന്‍സ് ഹോം അങ്കണത്തില്‍ നടന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ലയണ്‍സ് ക്ലബ്ബിന്റെ ഡിസ്ട്രിക്ട് ഗവര്‍ണര്‍ സാജു ആന്റണി പത്താടാന്‍ നിര്‍വഹിച്ചു. ഡിസ്ട്രിക്ട് ചെയര്‍പേഴ്‌സണ്‍ ജെയിംസ് വളപ്പില അധ്യക്ഷനായി. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി മെമ്പര്‍ അഡ്വ. അപര്‍ണ നാരായണന്‍, ജില്ലാ ശിശുസംരക്ഷണ ഓഫീസ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ആര്‍. പ്രഭുല്ല ദാസ്, സുധീര്‍, അജികുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date