Skip to main content

പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹന ധനസഹായത്തിന് അപേക്ഷിക്കാം

 

ജില്ലയില്‍ അട്ടപ്പാടി ബ്ലോക്ക് ഒഴികെയുള്ള ബ്ലോക്കുകളിലെ എസ് എസ് എല്‍ സി, പ്ലസ് ടു, ഡിഗ്രി, പിജി കോഴ്‌സുകളില്‍ 2019-20 വര്‍ഷം ഉന്നതവിജയം നേടിയ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പ്രോത്സാഹന ധനസഹായം ലഭിക്കുന്നതിന് അപേക്ഷിക്കാം. വിദ്യാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റ് /മാര്‍ക്ക് ലിസ്റ്റ്, ജാതി സര്‍ട്ടിഫിക്കറ്റ് ബാങ്ക് പാസ്ബുക്ക്,  ഐഡന്റിറ്റി കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം ബന്ധപ്പെട്ട ടി. ഇ.ഒ മാര്‍ക്ക് ഇമെയില്‍ ആയി ഓഗസ്റ്റ് 25 വൈകീട്ട് 5 നകം സമര്‍പ്പിക്കണം.  വിശദ വിവരങ്ങള്‍ക്ക് ജില്ലാ പട്ടികവര്‍ഗ്ഗ വികസന ഓഫീസുമായോ പാലക്കാട്, ചിറ്റൂര്‍, കൊല്ലങ്കോട് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ മുഖേനയോ ബന്ധപ്പെടുക.
ഫോണ്‍-ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പാലക്കാട്( 9496070366  palakkadteo@gmail.com ), ചിറ്റൂര്‍ ( 9496070367  teofficechittur@gmail.com), കൊല്ലങ്കോട് ( 9496070399  teoklgd@gmail.com), പട്ടികവര്‍ഗ്ഗ വികസന ഓഫീസ്, പാലക്കാട് ( 04912505383  pkdtdo@gmail.com).

date