ഐ.എച്ച്.ആര്‍.ഡി കോളേജുകളിലേക്ക് അപേക്ഷിക്കാം
ഐ.എച്ച്.ആര്‍.ഡി യുടെ കീഴില്‍ കണ്ണൂര്‍ സര്‍വ്വകാലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള വിവിധ അപ്ലൈഡ് സയന്‍സ് കോളേജുകളിലേക്ക് ഡിഗ്രി കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. കോളേജുകള്‍ക്ക് അനുവദിച്ച 50 ശതമാനം സീറ്റുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
പട്ടുവം (0460 2206050, 8547005048), ചീമേനി(0467-2257541, 8547005052), കൂത്തുപറമ്പ്(0490 2362123, 8547005051), പയ്യന്നൂര്‍ (0497-2877600, 8547005059, 9388678598), മഞ്ചേശ്വരം (04998 215615, 8547005058), മാനന്തവാടി(04935 245484, 8547005060), ഇരിട്ടി(0490 2423044, 8547003404), പിണറായി(0490 2384480, 8547005073), മടിക്കൈ(നീലേശ്വരം-0467-2240911, 8547005068) എന്നിവിടങ്ങളിലാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ http://ihrd.kerala.gov.in/cascap എന്ന വിലാസത്തില്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. ഓരോ കോളേജിലേക്കും പ്രത്യേകം അപേക്ഷ സമര്‍പ്പിക്കണം. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റൗട്ടും മറ്റ് അനുബന്ധ രേഖകളും രജിസ്‌ട്രേഷന്‍ ഫീസ് ഓണ്‍ലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജില്‍ ലഭിക്കണം. വിശദവിവരങ്ങള്‍ www.ihrd.ac.in ല്‍ ലഭിക്കും.
- Log in to post comments