Skip to main content

സിവില്‍ എന്‍ജിനീയറിംഗ് ഡിപ്ലോമയ്ക്ക് അപേക്ഷിക്കാം

 

ഐ.എച്ച്.ആര്‍.ഡി യുടെ കീഴില്‍ കുഴല്‍മന്ദത്ത് പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ പോളിടെക്‌നിക് കോളേജില്‍ സിവില്‍ എന്‍ജിനീയറിംഗില്‍ ത്രിവല്‍സര ഡിപ്ലോമ കോഴ്‌സിന് അപേക്ഷിക്കാം. ലാറ്ററല്‍ എന്‍ട്രി വഴിയാണ് പ്രവേശനം. കണക്ക്, ഇംഗ്ലീഷ്, ഫിസിക്‌സ്, കെമിസ്ട്രി എന്നീ വിഷയങ്ങള്‍ പഠിച്ച് പ്ലസ് ടു/ വി.എച്ച്.എസ്.ഇ അല്ലെങ്കില്‍ സിവില്‍ എന്‍ജിനീയറിംഗുമായി ബന്ധപ്പെട്ട ട്രേഡില്‍ രണ്ട് വര്‍ഷത്തെ എന്‍.സി.വി.റ്റി/എസ്.സി.വി.റ്റി/കെ.ജി.എസ്.ഇ പരീക്ഷ പാസായവര്‍ക്ക് അപേക്ഷിക്കാം. www.polyadmission.org/let എന്ന സൈറ്റില്‍ ആഗസ്റ്റ് 17നകം അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷാഫീസ് 300 രൂപ (പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് 150 രൂപ) ഓണ്‍ലൈനായി അടക്കണം. ഫോണ്‍-04922 272900, 8547005086.

date