Skip to main content

ഒറ്റപ്പാലം താലൂക്ക് പരാതി പരിഹാര അദാലത്ത് 17ന്

 

 ഒറ്റപ്പാലം താലൂക്കില്‍ താലൂക്കുതല പരാതി പരിഹാര അദാലത്ത് ആഗസ്റ്റ് 17 ന് രാവിലെ 11 ന് വീഡിയോ കോണ്‍ഫ്രന്‍സ് വഴി നടത്തുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. അക്ഷയ കേന്ദ്രം വഴി ആഗസ്റ്റ് 13ന് വൈകിട്ട് അഞ്ചു വരെ അപേക്ഷ സ്വീകരിക്കും. അപേക്ഷകര്‍  അന്നേ ദിവസം ബന്ധപ്പെട്ട അക്ഷയ കേന്ദ്രങ്ങളില്‍ ഹാജരായി വീഡിയോ കോണ്‍ഫറന്‍സ് മുഖേന ശാരീരിക അകലം പാലിച്ച് അദാലത്തില്‍ പങ്കെടുക്കേണ്ടതാണ്. ടോക്കണ്‍ സംബന്ധിച്ച വിവരങ്ങള്‍ അപേക്ഷകരെ അറിയിക്കും.

date