Post Category
പട്ടികജാതി പട്ടികവർഗ വിഭാഗക്കാർക്ക് സൗജന്യ ജേർണലിസം കോഴ്‌സ്
പട്ടികജാതി വികസന വകുപ്പ് തിരുവനന്തപുരം പ്രസ് ക്ലബുമായി സഹകരിച്ച് പട്ടികജാതി പട്ടികവർഗ വിഭാഗക്കാർക്കായി നടത്തുന്ന ഒരുവർഷത്തെ സൗജന്യ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ജേർണലിസം കോഴ്‌സിലേക്ക് 20 വരെ അപേക്ഷിക്കാം. അംഗീകൃത സർവകലാശാല ബിരുദമാണ് യോഗ്യത. അവസാന വർഷ ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. ബിരുദ പരീക്ഷ മാർക്കിന്റെയും ഇന്റർവ്യൂവിൽ ലഭിക്കുന്ന മാർക്കിന്റെയും അടിസ്ഥാനത്തിൽ 30 വിദ്യാർത്ഥികൾക്കാണ് പ്രവേശനം. പ്രായപരിധി 28 വയസ്സ്. www.icsets.org യിൽ അപേക്ഷിക്കാം. ഫോൺ: 0471 2533272, ഇ-മെയിൽ: icsets@gmail.com.
പി.എൻ.എക്‌സ്. 2690/2020
date
- Log in to post comments