Post Category
നിറപുത്തരിക്കുള്ള നെൽക്കതിർ കൈമാറി
തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിറപുത്തരി ഉത്സവത്തിനാവശ്യമായ നെൽക്കതിർ നിയമസഭാ വളപ്പിലെ നെൽകൃഷിയിൽ നിന്നും നൽകി. പൂർണ്ണമായും ജൈവകൃഷി സമ്പ്രദായത്തിൽ നിയമസഭാ വളപ്പിൽ കൃഷിചെയ്ത് വിളയിച്ച നെല്ല് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ കൊയ്തെടുത്ത് മേയർ കെ. ശ്രീകുമാറിനാണ് കൈമാറിയത്. കഴിഞ്ഞ വർഷവും നിറപുത്തരിക്കുള്ള നെല്ല് ഇവിടെ നിന്നാണ് കൈമാറിയത്.
പി.എൻ.എക്സ്. 2691/2020
date
- Log in to post comments