Skip to main content

നൈപുണ്യ വികസന കോഴ്‌സുകളിൽ അപേക്ഷിക്കാം

സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരള 2020-21 അധ്യയനവർഷത്തെ വിവിധ നൈപുണ്യ വികസന തുടർവിദ്യാഭ്യാസ കോഴ്‌സുകളിൽ അപേക്ഷ ക്ഷണിച്ചു.  സംസ്ഥാനത്തെ വിവിധ കോളേജുകളിലെ തുടർവിദ്യാഭ്യാസ ഉപകേന്ദ്രങ്ങളിലൂടെയാണ് കോഴ്‌സുകൾ നടത്തുക.  ലോജിസ്റ്റിക്‌സ്, ഇൻസ്ട്രുമെന്റേഷൻ, ഫയർ ആൻഡ് സേഫ്റ്റി, ഇലക്ട്രിക്കൽ, ഓട്ടോമൊബൈൽ, നെറ്റ്‌വർക്കിങ്, ഫൈബർ ഒപ്റ്റിക്‌സ് തുടങ്ങിയ മേഖലകളിലുള്ള കോഴ്‌സുകളിൽ ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു.  കോഴ്‌സുകളുടെയും കോളേജുകളുടെയും വിശദവിവരങ്ങൾ www.ccekcampus.org യിൽ ലഭിക്കും. വിദ്യാർഥികൾ www.ccekcampus.org യിൽ നിന്ന് അപേക്ഷ ഡൗൺലോഡ് ചെയ്ത് പഠിക്കാൻ ആഗ്രഹിക്കുന്ന കോളേജിലെ തുടർവിദ്യാഭ്യാസ ഉപകേന്ദ്രങ്ങളിൽ സെപ്തംബർ ഏഴിന് മുമ്പ് സമർപ്പിക്കുകയോ അപേക്ഷാഫോമിൽ നിർദ്ദേശിക്കുന്ന വിലാസത്തിൽ തപാലായി അയക്കുകയോ ചെയ്യണം.  ഹെൽപ്പ്‌ലൈൻ: 7558801010, 7559901010, 7560901010, 7560801010.
പി.എൻ.എക്‌സ്. 2693/2020

date