Post Category
മല്ലപ്പള്ളി കോവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലേക്ക് തലയിണകള്‍ നല്‍കി
മല്ലപ്പള്ളി ഗവ. ഏംപ്ലോയീസ് കോ-ഓപ്പറേറ്റീവ് ബാങ്കും, എന്‍ജിഒ യൂണിയനും സംയുക്തമായി മല്ലപ്പള്ളി കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലേക്ക് ആവശ്യമായ തലയിണകള്‍ നല്‍കി. യൂണിയന്‍ ജില്ലാ ജോയിന്റ് സെക്രട്ടറി മാത്യു എം.അലക്സ്, ബാങ്ക് പ്രസിഡന്റ് കെ.പി രാജേന്ദ്രന്‍ എന്നിവരില്‍ നിന്നും അഡ്വ. മാത്യു ടി തോമസ് എംഎല്‍എ ഏറ്റുവാങ്ങി.
മല്ലപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് റജി ശാമുവേല്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ തോമസ്, ആശുപത്രി സൂപ്രണ്ട് ഡോ. സിനീഷ് പി. ജോയി, പഞ്ചായത്ത് സെക്രട്ടറി ജയന്‍, അസിസ്റ്റന്റ് സെക്രട്ടറി സാം കെ. സലാം, ഡയറക്ടര്‍ ബോര്‍ഡ് അംഗം മിനി കുമാരി, യൂണിയന്‍ ഏരിയാ സെക്രട്ടറി കെ. ശ്രീനിവാസന്‍, പി. സതീഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments