Skip to main content

നവീകരിച്ച മൂന്ന് റോഡുകള്‍ ഉദ്ഘാടനം ചെയ്തു

    താനാളൂര്‍ ഗ്രാമപഞ്ചായത്തില്‍പ്പെട്ട  വട്ടത്താണിയിലെ മൂന്ന് റോഡുകളുടെ ഉദ്ഘാടനം വി.അബ്ദുറഹിമാന്‍ എം.എല്‍.എ നിര്‍വഹിച്ചു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി പത്ത് ലക്ഷം രൂപ വീതം അനുവദിച്ച് വീതി കൂട്ടി നവീകരിച്ച വട്ടത്താണി-പട്ടരു പറമ്പ് റോഡ്, വട്ടത്താണി-ദേവധാര്‍ ബൈപ്പാസ് റോഡ്, ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം കോണ്‍ക്രീറ്റിങ്  പൂര്‍ത്തീകരിച്ച പ്ലേറ്റ് കമ്പനി-മഞ്ചാടിക്കല്‍ അങ്കണവാടി റോഡ് എന്നിവയുടെ ഉദ്ഘാടനമാണ്  വി.അബ്ദുറഹിമാന്‍ എം.എല്‍.എ നിര്‍വഹിച്ചത്. താനാളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍. മുജീബ് ഹാജി അധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം മല്ലിക ടീച്ചര്‍, ആരോഗ്യ -വിദ്യാഭ്യാസ സ്ഥിരം സമിതി  ചെയര്‍മാന്‍ പി.എസ് സഹദേവന്‍, പി.സതീശന്‍ മാസ്റ്റര്‍,  ടി.പ്രതീഷ് കുമാര്‍, വി.സുജിത് കുമാര്‍ എന്നിവര്‍ പങ്കെടുത്തു. 
 

date