Skip to main content

ഐ.എച്ച്.ആർ.ഡി കോളേജുകളിൽ എം.ടെക് സ്‌പോൺസേഡ് സീറ്റ് പ്രവേശനത്തിന് അപേക്ഷിക്കാം

 

 കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന  മോഡൽ എഞ്ചിനീയറിംഗ് കോളേജ,് എറണാകുളം (ഫോൺ:04842575370 www.mec.ac.in),  കോളേജ് ഓഫ് എഞ്ചിനീയറിംഗ്, ചെങ്ങന്നൂർ (ഫോൺ:04792451424 www.ceconline.edu), കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കരുനാഗപ്പള്ളി (ഫോൺ:04762665935 www.ceknpy.ac.in), കോളേജ് ഓഫ് എഞ്ചിനീയറിംഗ്, ചേർത്തല (ഫോൺ:04782553416 www.cectl.ac.in), കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കല്ലൂപ്പാറ (ഫോൺ: 04692677890 www.cek.ac.in) എന്നീ എഞ്ചിനീയറിംഗ് കോളേജുകളിൽ എം.ടെക് കോഴ്‌സുകളിലെ സ്‌പോൺസേഡ് സീറ്റിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.   

അപേക്ഷ www.ihrd.kerala.gov.in/mtech അല്ലെങ്കിൽ മേൽ പറഞ്ഞ കോളേജുകളുടെ വെബ്‌സൈറ്റ് വഴി (പ്രോസ്‌പെക്ടസ് പ്രകാരമുള്ള) ഓൺലൈനായി 21ന് വൈകിട്ട് നാലു വരെ സമർപ്പിക്കാം. 

ഓരോ കോളേജിലേയും പ്രവേശനത്തിന് പ്രത്യേകം അപേക്ഷ സമർപ്പിക്കണം. ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിർദ്ദിഷ്ട അനുബന്ധങ്ങളും, 600/ (എസ്.സി/എസ്.റ്റിക്ക് 300/-) രൂപയുടെ രജിസ്‌ട്രേഷൻ ഫീസ് ഓൺലൈനായി 21ന് വൈകിട്ട് നാലിന് മുമ്പ് പ്രവേശനം ആഗ്രഹിക്കുന്ന കോളേജിൽ ലഭിക്കണം. വിശദവിവരങ്ങൾക്ക് www.ihrd.ac.in/ ഇമെയിൽ ihrd.itd@gmail.com മുഖേന ലഭിക്കും.

 

പി.എൻ.എക്‌സ്. 2744/2020

 

 

date