Skip to main content

അപേക്ഷ തിയതി നീട്ടി

 

 

തിരുവനന്തപുരം ജില്ലയിലെ കാവുകൾ സംരക്ഷിച്ച് പരിപാലിക്കുന്നതിന് സംസ്ഥാന വനം വന്യജീവി വകുപ്പ്് നൽകി വരുന്ന 2020-2021 വർഷത്തേക്കുള്ള സാമ്പത്തിക സഹായത്തിനുള്ള  അപേക്ഷ തിയതി 31 വരെ നീട്ടി. താൽപര്യമുള്ള കാവുടമസ്ഥർ കാവിന്റെ വിസ്തൃതി, ഉടമസ്ഥത തെളിയിക്കുന്ന രേഖകൾ  എന്നിവ സഹിതം  അപേക്ഷിക്കണം.

ജൈവവൈവിധ്യ സംരക്ഷണ രംഗത്തെ അനുകരണീയ പ്രവർത്തനങ്ങൾക്കുള്ള വനമിത്ര അവാർഡിനുള്ള അപേക്ഷ തിയതിയും 31 വരെ നീട്ടി. തിരുവനന്തപുരം ജില്ലയിൽ താൽപര്യമുള്ള വ്യക്തികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ,സന്നദ്ധ സംഘടനകൾ  കർഷകർ എന്നിവർക്ക്  വനമിത്ര അവാർഡിന് അപേക്ഷിക്കാം. ഇരു വിഭാഗങ്ങളിലേക്കുമുള്ള അപേക്ഷകൾ തിരുവനന്തപുരം രാജീവ് ഗാന്ധി നഗറിലെ (പി.റ്റി.പി.) സോഷ്യൽ ഫോറസ്ട്രി വിഭാഗം ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർക്ക് സമർപ്പിക്കണം.

 

പി.എൻ.എക്‌സ്. 2748/2020

 

date