Skip to main content

ലൈഫ് മിഷന് കോന്നിയിൽ 50 സെന്റ് ഭൂമി സൗജന്യമായി ലഭിച്ചു

 

 

ലൈഫ് മിഷൻ പദ്ധതി വഴി ഭവനരഹിതർക്ക് വീടുനിർമിക്കാൻ കോന്നിയിൽ 50 സെൻറ് സൗജന്യമായി ലഭിച്ചു. കോന്നി താഴത്ത് അതുമ്പുംകുളം വാഴക്കാലായിൽ വീട്ടിൽ ജഗദമ്മയാണ് തന്റെ വക 50 സെന്റ് സ്ഥലം സൗജന്യമായി സർക്കാരിലേക്ക് നൽകിയത്. 

ജഗദമ്മയുടെ വീട്ടിൽ നടന്ന ചടങ്ങിൽ സ്ഥലം വിട്ടുനൽകാനുള്ള സമ്മതപത്രം കെ.യു.ജനീഷ് കുമാർ എം.എൽ.എ ഏറ്റുവാങ്ങി. ചടങ്ങിൽ ലൈഫ്മിഷൻ ജില്ലാ കോ ഓർഡിനേറ്റർ സി.പി. സുനിലും പങ്കെടുത്തു.

 

പി.എൻ.എക്‌സ്. 2750/2020

date